ADVERTISEMENT

ചങ്ങനാശേരി∙ സമ്മർദങ്ങളുടെ ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെയാണ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ എൻഎസ്എസിനെ മുന്നോട്ടു നയിക്കുന്നതെന്നു സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗവുമായ സി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.  വിശിഷ്ടാംഗത്വം നേടിയ സാഹിത്യകാരൻ സി.രാധാകൃഷ്ണനെ ചടങ്ങിൽ എൻഎസ്എസ് ആദരിച്ചു. നാലു പവന്റെ മാലയും അതിൽ മന്നത്ത് പത്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത ഒരു പവന്റെ ലോക്കറ്റും ചേർന്ന സമ്മാനം മന്നം ജയന്തി ആഘോഷ വേളയിൽ സമ്മാനിച്ചു. എൻഎസ്എസ് നൽകുന്ന മൂല്യമേറിയ സമ്മാനമാണെന്നും അതിന് സി.രാധാകൃഷ്ണൻ അർഹനാണെന്നും സമ്മാനം പ്രഖ്യാപിച്ച് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. പ്രസിഡന്റ് എം.ശശികുമാർ സമ്മാനം നൽകി. 84 വയസ്സു വരെ സ്വർണം ഉപയോഗിച്ചിട്ടില്ലെന്ന തന്റെ അഹന്തയ്ക്ക് പ്രഹരം ഏൽപിച്ചിരിക്കുകയാണ് ഈ സമ്മാനമെന്നു സി.രാധാകൃഷ്ണൻ പറഞ്ഞു.

English Summary:

C Radhakrishnan says about Nss General secratary G Sukumaran Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com