ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളമടക്കം 8 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു സമിതികൾക്ക് കോൺഗ്രസ് ഹൈക്കമാൻഡ് രൂപം നൽകി. രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, ഹിമാചൽപ്രദേശ്, നാഗാലാൻഡ്, മണിപ്പുർ, ത്രിപുര എന്നിവയാണു മറ്റു സംസ്ഥാനങ്ങൾ.

കേരളത്തിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനാണ് ചെയർമാൻ. 33 അംഗ സമിതിയാണ്. അംഗങ്ങൾ: വി.ഡി.സതീശൻ, എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, വയലാർ രവി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ, വി.എം.സുധീരൻ, എം.എം.ഹസൻ, ബെന്നി ബഹനാൻ, പി.ജെ.കുര്യൻ, പി.പി.തങ്കച്ചൻ, ശശി തരൂർ, എം.കെ.രാഘവൻ, അടൂർ പ്രകാശ്, ടി.എൻ.പ്രതാപൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, വി.എസ്.ശിവകുമാർ, എ.പി.അനിൽകുമാർ, ജോസഫ് വാഴയ്ക്കൻ, പി.സി.വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, പന്തളം സുധാകരൻ, രമ്യ ഹരിദാസ്, ലാലി വിൻസന്റ്, വി.ടി.ബൽറാം, റോജി എം.ജോൺ, ടി.സിദ്ദിഖ്, പി.കെ.ജയലക്ഷ്മി, വിദ്യ ബാലകൃഷ്ണൻ. 

എക്സ് ഒഫിഷ്യോ അംഗങ്ങൾ: യൂത്ത് കോൺ. സംസ്ഥാന പ്രസിഡന്റ്, കെഎസ്‌യു പ്രസിഡന്റ്, സേവാദൾ സംസ്ഥാന ചീഫ് ഓർഗനൈസർ, മഹിളാ കോൺ. സംസ്ഥാന പ്രസിഡന്റ്.

രാജസ്ഥാനിൽ ഗെലോട്ടും സച്ചിനും

രാജസ്ഥാനിൽ അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് എന്നിവർ സമിതിയിലുണ്ട്. തെലങ്കാനയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഹിമാചൽപ്രദേശിൽ പ്രതിഭാ സിങ്ങുമാണ് സമിതിയുടെ തലപ്പത്ത്. മധ്യപ്രദേശിൽ ജിത്തു പട്‍വാരി അധ്യക്ഷനായ സമിതിയിൽ കമൽനാഥ്, ദിഗ്‌വിജയ് സിങ് എന്നിവരുമുണ്ട്.

English Summary:

Congress forms election committee in Kerala for Loksabha Elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com