ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരം പാളയത്തു ഗവർണർക്കെതിരെ പ്രതിഷേധിക്കുകയും കരിങ്കൊടി കാട്ടി വാഹനം തടയുകയും ചെയ്തെന്ന കേസിൽ എസ്എഫ്ഐ പ്രവർത്തകർ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി. വിദ്യാർഥികളുടെ ഹാജർ റജിസ്റ്റർ ഉൾപ്പെടെ ഹാജരാക്കാൻ നിർദേശിച്ച ഹൈക്കോടതി ഏതു കോളജിലാണ് ഇവർ പഠിക്കുന്നതെന്ന് അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ജസ്റ്റിസ് സി.എസ്.ഡയസാണു ഹർജി പരിഗണിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽനിന്നു നേരത്തെ ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു. കേസിലെ ഒന്നു മുതൽ ഏഴുവരെ പ്രതികളായ യദുകൃഷ്ണൻ, ആഷിക് പ്രദീപ്, ആർ.ജി.ആഷിഷ്, ദിലീപ്, റയാൻ, അമൽ ഗഫൂർ, റിനോ സ്റ്റീഫൻ എന്നിവരുടെ ജാമ്യാപേക്ഷയാണു പരിഗണിച്ചത്. ഇവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് 14നു തള്ളിയിരുന്നു. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.

English Summary:

Black flag against governor Arif Mohammad Khan: High Court directs to produce attendance register of SFI activists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com