ADVERTISEMENT

ന്യൂഡൽഹി ∙ കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് നട്ടെല്ല് പൊടിയുന്ന ഗുരുതര അസുഖമെന്ന് മെഡിക്കൽ റിപ്പോർട്ട്. ലൈഫ് മിഷൻ കേസിൽ ജാമ്യത്തിലുള്ള ശിവശങ്കറിന്റെ മെഡിക്കൽ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു. രോഗം സുഷ്മനാ നാ‍ഡിയെയും ബാധിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. ദീർഘനേരം നിൽക്കുന്നത് ശരീരത്തെ ബാധിക്കും. ആവശ്യമെങ്കിൽ ശസ്ത്രക്രിയയുടെ ആവശ്യവും ചൂണ്ടിക്കാട്ടുന്നു. ഇ.ഡിയുടെ ആവശ്യപ്രകാരം പുതുച്ചേരി ജിപ്മറിൽ നടത്തിയ മെഡിക്കൽ റിപ്പോർട്ടാണ് സുപ്രീം കോടതിയിൽ നൽകിയത്. മെഡിക്കൽ റിപ്പോർട്ട് അടുത്ത ആഴ്ച സുപ്രീം  കോടതി പരിഗണിക്കും.

English Summary:

Report that M Sivasankar suffering from Spinal cord disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com