എസ്എഫ്ഐക്കാരുടെ ജാമ്യം രക്ഷിതാക്കളുമായി സംസാരിച്ച് ഹൈക്കോടതി
Mail This Article
×
കൊച്ചി ∙ തിരുവനന്തപുരം പാളയത്ത് ഗവർണർക്കെതിരെ പ്രതിഷേധിക്കുകയും കരിങ്കൊടി കാട്ടി വാഹനം തടയുകയും ചെയ്തെന്ന കേസിൽ എസ്എഫ്ഐ പ്രവർത്തകർ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. വിദ്യാർഥികളുടെ ഹാജർ റജിസ്റ്റർ പരിശോധിച്ച ഹൈക്കോടതി തുടർന്ന് ഇവരുടെ രക്ഷിതാക്കളെ ഓൺലൈനിൽ വിളിച്ചുവരുത്തി. അടച്ചിട്ട കോടതി മുറിയിൽ (ഇൻ ക്യാമറ) ആയിരുന്നു ഇവരുമായി ഓൺലൈനിൽ സംസാരിച്ചത്. ജസ്റ്റിസ് സി.എസ്.ഡയസാണു ഹർജി പരിഗണിച്ചത്.
English Summary:
High Court talks with parents on bail of SFI members
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.