ADVERTISEMENT

കൊച്ചി∙ മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ 13 വർഷത്തിനു ശേഷം അറസ്റ്റിലായ മുഖ്യപ്രതി അശമന്നൂർ നൂലേലി സവാദിന്റെ തിരിച്ചറിയൽ പരേഡിന് അന്വേഷണസംഘം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. അടുത്തയാഴ്ച തിരിച്ചറിയൽ പരേഡ് നടക്കും. 

ആക്രമണത്തിന് ഇരയായ ടി.ജെ.ജോസഫ്, കുടുംബാംഗങ്ങൾ ദൃക്സാക്ഷികൾ എന്നിവരെ തിരിച്ചറിയൽ പരേഡിൽ പങ്കെടുപ്പിക്കും. 13 വർഷങ്ങൾക്കിടയിൽ സവാദിന് ഏറെ രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. കുറ്റകൃത്യം നേരിട്ടു നടത്തുമ്പോൾ 27 വയസുണ്ടായിരുന്ന ഇയാൾക്ക് ഇപ്പോൾ 40 വയസ്സുണ്ട്. 

English Summary:

Savad's identification parade on next week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com