ADVERTISEMENT

കണ്ണൂർ ∙ സെൻട്രൽ ജയിലിലെ തടവുകാരൻ കോയ്യോട് സ്വദേശി ഹർഷാദ് ജയിൽ ചാടി. രാവിലെ 6.45ന് ജയിലിലേക്കുള്ള പത്രമെടുക്കാൻ പോയതാണ്. ദേശീയപാതയോരത്ത് ബൈക്കുമായി  കാത്തുനിന്ന ആൾക്കൊപ്പം  കടക്കുകയായിരുന്നു.

ഹെൽമറ്റ് ധരിച്ച ഒരാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഏറെ നേരം ജയിലിനു മുന്നിൽ കാത്തുനിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ജയിൽ വസ്ത്രത്തിൽ തന്നെയാണ് കടന്നത്. ബൈക്ക് കണ്ണൂർ ഭാഗത്തേക്കാണ് പോയത്. ലഹരിമരുന്ന് കേസിൽ പത്തുവർഷം തടവിനു ശിക്ഷിക്കപ്പെട്ട് 2023ൽ ആണ് ജയിലിൽ എത്തിയത്.  പത്രമെടുക്കാൻ പതിവായി ഇയാളാണ് പോയിരുന്നത്. അരമണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നതോടെയാണ് അന്വേഷണം തുടങ്ങിയത്. ജയിൽ അധികൃതർ ടൗൺ പൊലീസിൽ പരാതി നൽകി.

English Summary:

Drug case suspect escaped from Kannur Central Jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com