‘സിംഹാസനം ഒഴിയൂ,ജനങ്ങൾ വരുന്നു...’: എംടിക്കു പിന്നാലെ എം.മുകുന്ദനും
Mail This Article
കോഴിക്കോട് ∙ ‘അധികാരത്തിലിരിക്കുന്നവർ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണ്. അവർ അവിടെനിന്ന് എഴുന്നേൽക്കില്ല. സിംഹാസനത്തിൽ ഇരിക്കുന്നവരോടു പറയാനുള്ളത് സിംഹാസനം ഒഴിയൂ എന്നാണ്. ജനങ്ങൾ വരുന്നുണ്ട്’– കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ എം.മുകുന്ദൻ പറഞ്ഞു. എം.ടി.വാസുദേവൻ നായർ അധികാരരാഷ്ട്രീയത്തിനെതിരെ നടത്തിയ കടുത്ത വിമർശനത്തിന്റെ അലകൾ അടങ്ങും മുൻപാണു മുകുന്ദന്റെ പരാമർശം.
കിരീടങ്ങൾ വാഴുന്ന കാലത്താണു നാമിപ്പോഴുള്ളത്. ഇതിനിടയിൽ മനുഷ്യത്വത്തിന്റെ വില തിരിച്ചറിയണം. കിരീടത്തെക്കാൾ വലുതാണു നമ്മുടെ ചോരയെന്നാണു താൻ വിശ്വസിക്കുന്നതെന്നും മുകുന്ദൻ പറഞ്ഞു. വോട്ട് ചെയ്യുന്നതിനു മുൻപു ചോരയുടെ പ്രാധാന്യം നമ്മൾ അടയാളപ്പെടുത്തണം. കിരീടം അപ്രസക്തമാണെന്നു സ്ഥാപിക്കണം. അതിനു നമ്മുടെ മുന്നിലുള്ളതു തിരഞ്ഞെടുപ്പാണെന്നും മുകുന്ദൻ പറഞ്ഞു.