ADVERTISEMENT

തൃശൂർ / ചെന്നൈ ∙ ‘കസ്തൂരിമാൻ മിഴി...’, ‘എൻ സ്വരം പൂവിടും ഗാനമേ...’ തുടങ്ങിയ അനശ്വര ചലച്ചിത്രഗാനങ്ങൾക്ക് ഈണം പകർന്ന സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. ഇന്നലെ പുലർച്ചെ ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. മറീന ബീച്ചിൽ സാന്തോം പള്ളിക്കടുത്തുള്ള കൽപന ഹൗസിൽ നാളെ രാവിലെ 10നു പൊതുദർശനം; തുടർന്ന് 3.30നു കിൽപോക് സെമിത്തേരിയിൽ സംസ്കാരം. 

തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ ജോയ്‌ ചെന്നൈയിലായിരുന്നു താമസം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷത്തിലേറെയായി കിടപ്പിലായിരുന്നു. ഇടതുകാൽ മുറിച്ചുമാറ്റേണ്ടിവരികയും ചെയ്തു. ഹാർമോണിയത്തിനു പകരം കീബോർഡും അക്കോഡിയനും ഉൾപ്പെടെയുള്ള സംഗീതോപകരണങ്ങളുമായി ഈണങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ജോയ് മലയാളത്തിലെ ആദ്യ ‘ടെക്‌നോ മ്യുസീഷ്യൻ’ എന്നാണു വിശേഷിപ്പിക്കപ്പെടുന്നത്. സംഗീത സംവിധായകൻ എം.എസ്.വിശ്വനാഥനൊപ്പം അക്കോഡിയൻ ആർട്ടിസ്റ്റായിട്ടായിരുന്നു തുടക്കം. കഴിവു തിരിച്ചറിഞ്ഞ എം.എസ്.വിശ്വനാഥൻ തന്നെയാണ് സംഗീത സംവിധാന രംഗത്തെത്തിച്ചത്.

ആദ്യചിത്രം ‘ലവ് ലെറ്റർ’ (1975)

ദേവരാജൻ, ബാബുരാജ്, ദക്ഷിണാമൂർത്തി തുടങ്ങിയ മഹാരഥന്മാർ നിറഞ്ഞുനിന്ന കാലത്തുതന്നെ പാശ്ചാത്യ ശൈലിയിലുള്ള മെലഡികളും ചടുലഗാനങ്ങളുമായി ജോയ് ഇടം കണ്ടെത്തി. 2 പതിറ്റാണ്ടിനിടെ 75 ചിത്രങ്ങളിലായി ഇരുനൂറ്റിയൻപതോളം ഗാനങ്ങൾ. അവസാന ചിത്രം ‘ദാദ’ (1994). ഭാര്യ: രഞ്ജിനി. മക്കൾ: ഏഞ്ചൽ (ഓസ്ട്രേലിയ), അശോക് (യുഎസ്), ആലീസ്, അമിറ്റ, ആനന്ദ് (മൂവരും ചെന്നൈ). മരുമക്കൾ: ക്രിസ്റ്റഫർ, ടീന.

English Summary:

Music director KJ Joy passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com