ADVERTISEMENT

ശബരിമല ∙ മഞ്ഞല നീക്കി പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞു; മനസ്സുകളെ കുളിരണിയിച്ച് രണ്ടുവട്ടം കൂടി മിന്നിമാഞ്ഞു. ഭക്തകണ്ഠങ്ങൾ ഉറക്കെ വിളിച്ചു– ‘സ്വാമിയേ ശരണമയ്യപ്പാ.’ തിരുവാഭരണ വിഭൂഷിതനായ ശാസ്താവിനെക്കണ്ടു മനംനിറഞ്ഞ് തീർഥാടകർ മലയിറങ്ങി. അയ്യപ്പനെ കണ്ടു തൊഴുതവരുടെയും കാണാൻ കാത്തുനിൽക്കുന്നവരുടെയും ശരണംവിളികൾ തിരുമുറ്റത്തും വലിയ നടപ്പന്തലിലും തിരുവാഭരണ യാത്രയ്ക്ക് അകമ്പടിയായി. 6.30ന് പതിനെട്ടാംപടിയിലൂടെ തിരുമുറ്റത്തെത്തിച്ച തിരുവാഭരണ പേടകത്തെ മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് എന്നിവർ ചേർന്നു സ്വീകരിച്ചു.

ബലിക്കൽപ്പുര വാതിലിലൂടെ സോപാനത്തിലെത്തിയ പേടകം തന്ത്രി കണ്‌ഠര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ.മഹേഷും ഏറ്റുവാങ്ങി ശ്രീകോവിലിലേക്കു കൊണ്ടുപോയി. അയ്യനു തിരുവാഭരണം ചാർത്തി ദീപാരാധന തുടങ്ങിയപ്പോൾ ശരണമന്ത്രങ്ങൾ ഉച്ചത്തിലായി. മകരനക്ഷത്രം തെളിഞ്ഞതോടെ എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്ക്. 6.47നു മകരജ്യോതി തെളിഞ്ഞു. 18നു രാത്രി വരെ തിരുവാഭരണം ചാർത്തിയുള്ള ദർശനം ലഭിക്കും. 19 വരെ നെയ്യഭിഷേകം നടത്താം. 20ന് രാത്രിയാണു മാളികപ്പുറം ക്ഷേത്രത്തിൽ തീർഥാടനത്തിനു സമാപനം കുറിച്ചുള്ള ഗുരുതി. 21നു രാവിലെ 6.30നു നട അടയ്ക്കുന്നതോടെ തീർഥാടനകാലത്തിനു സമാപനം.

English Summary:

Sabarimala Makarajyothi Darshanam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com