ADVERTISEMENT

ബത്തേരി ∙ ബിജെപി തനിക്കു കേന്ദ്രമന്ത്രിസ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്തിരുന്നതായി ആർജെഡി സംസ്ഥാന പ്രസി‍ഡന്റ് എം.വി.ശ്രേയാംസ്കുമാർ. എന്നാൽ, രാജ്യത്തെ മുഴുവനാളുകളും പോയാലും താൻ ബിജെപിയിൽ പോകില്ലെന്നും ശ്രേയാംസ്കുമാർ പറഞ്ഞു.  രാഷ്ട്രീയ യുവ ജനതാദൾ സംസ്ഥാന ക്യാംപ് മുത്തങ്ങയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മത്സരിക്കാൻ മോദി ദക്ഷിണേന്ത്യ തിരഞ്ഞെടുത്താൽ അതു തൃശൂരിലാകാൻ  സാധ്യതയുണ്ടെന്നു തന്നോടു ടി.എൻ.പ്രതാപൻ പറഞ്ഞിട്ടുണ്ട്. ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്താൻ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തണമെന്നും ശ്രേയാംസ്കുമാർ പറഞ്ഞു. ആർവൈജെഡി സംസ്ഥാന പ്രസിഡന്റ് സിബിൻ തേവലക്കര അധ്യക്ഷത വഹിച്ചു. ഇന്നു സമാപന സമ്മേളനം ആർ‌ജെഡി സംസ്ഥാന വൈസ് പ്രസി‍ഡന്റ് കെ.പി.മോഹനൻ ഉദ്ഘാടനം  ചെയ്യും.

English Summary:

Shreyams Kumar says BJP Offered Centre Ministership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com