ADVERTISEMENT

തിരുവനന്തപുരം∙ ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഏതെങ്കിലും മതത്തെ മറ്റു മതങ്ങളെക്കാൾ ഉയർത്തിക്കാട്ടാനോ താഴ്ത്തിക്കാട്ടാനോ പാടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മതം എന്നതു വ്യക്തികളുടെ സ്വകാര്യ വിഷയമാണ്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള തുല്യ അവകാശം എല്ലാ പൗരന്മാർക്കും ഭരണഘടന ഉറപ്പു നൽകുന്നു. ഭരണഘടന സംരക്ഷിക്കാൻ സത്യപ്രതിജ്ഞയെടുത്തവർ എന്ന നിലയിൽ എല്ലാ പൗരന്മാർക്കും ഈ അവകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നമുക്കു ബാധ്യതയുണ്ട്.

മതവും ഭരണവും തമ്മിലുള്ള വേർതിരിവാണ് ഇന്ത്യൻ ഭരണഘടന നിർവചിക്കുന്ന മതനിരപേക്ഷത എന്നു ജവാഹർലാൽ നെഹ്റു വ്യക്തമാക്കിയിട്ടുണ്ട്. ഈ വേർതിരിവ് ഉറപ്പുവരുത്തിയ പാരമ്പര്യമാണ് നമുക്കുണ്ടായിരുന്നത്. എന്നാൽ മതവും ഭരണവും തമ്മിലുള്ള വേർതിരിവ് ഇപ്പോൾ ഇല്ലാതായി വരികയാണ്.

മതപരമായ ആരാധനാലയത്തിന്റെ ഉദ്ഘാടനം സർക്കാർ പരിപാടിയായി ആഘോഷിക്കുകയാണ്. നമ്മളിൽ പലരെയും ഈ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നെങ്കിലും ഭരണഘടന നിർവചിക്കുന്ന ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കേണ്ട കടമയുള്ളതിനാൽ ക്ഷണം നിരസിക്കുകയായിരുന്നു. ജനാധിപത്യ ഇന്ത്യയുടെ ആത്മാവാണ് മതനിരപേക്ഷത. വിവിധ മതങ്ങളിൽ വിശ്വസിച്ചിരുന്നവരും വിശ്വാസികളല്ലാത്തവരും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിരുന്നു. ഈ രാജ്യം എന്നതു സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ടവരുടെയാണെന്നും എല്ലാവർക്കും തുല്യ അവകാശമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Chief minister Pinarayi Vijayan criticises Ayodhya function

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com