വ്യാജരേഖ ചമച്ച കേസ്: കെ.വിദ്യയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
Mail This Article
×
നീലേശ്വരം (കാസർകോട്) ∙ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുണ്ടാക്കിയ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എസ്എഫ്ഐ നേതാവ് കെ.വിദ്യ, കരിന്തളം ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ജോലിചെയ്ത കേസിൽ നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അധ്യാപക നിയമനത്തിനു വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് കോളജിൽ നൽകിയെന്നും വ്യാജരേഖ നിർമാണത്തിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിച്ചു ജോലി നേടൽ, വഞ്ചന, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകളാണ് വിദ്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
English Summary:
Forgery case: Chargesheet filed against K Vidya
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.