ADVERTISEMENT

കോഴിക്കോട് ∙ എത്ര പറഞ്ഞിട്ടും ഫലമില്ല. സിവിൽ സ്റ്റേഷനിലെ ജീവനക്കാർ ഭക്ഷണാവശിഷ്ടം വീട്ടിൽ കൊണ്ടുപോകാൻ കലക്ടർ ഉത്തരവിട്ടു. സിവിൽ സ്റ്റേഷനിലെ 184 ഓഫിസുകൾക്കു മുന്നിലെയും വേസ്റ്റ് ബിൻ എടുത്തുമാറ്റുകയും ചെയ്തു.

കലക്ടറേറ്റ് - സിവിൽ സ്റ്റേഷൻ ഓഫിസുകളിലെ ജൈവമാലിന്യ സംസ്കരണത്തിനായി ജില്ലാ ഭരണകൂടം സംവിധാനം ഒരുക്കിയിട്ടും ചില ജീവനക്കാർ സഹകരിക്കാത്ത സാഹചര്യത്തിലാണു കലക്ടർ സ്നേഹിൽകുമാർ സിങ്ങിന്റെ ഉത്തരവ്. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ പ്രത്യേക ജീവനക്കാരെ ചുമതലപ്പെടുത്തി.

ഓഫിസുകൾക്കു മുന്നിൽ സ്ഥാപിച്ച 3 നിറത്തിലെ ചവറ്റുകുട്ടകളിൽ മാലിന്യങ്ങൾ വേർതിരിച്ചാണ് ഇടേണ്ടത്. എന്നാൽ, പല ജീവനക്കാരും ഭക്ഷണാവശിഷ്ടവും ഓഫിസ് മാലിന്യവും ഒരുമിച്ചിടും. ചിലർ ജനാല വഴി വലിച്ചെറിയും. 

English Summary:

Kozhikode collector orders to take back food waste home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com