ADVERTISEMENT

കൊച്ചി∙ തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പു കേസിലെ മുഖ്യപ്രതികളായ മുൻ ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എൻ.ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും 1.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. ഒരേ വസ്തു തന്നെ ആവർത്തിച്ച് ഈടുവച്ചും വ്യാജരേഖകൾ സമർപ്പിച്ചും ഭാസുരാംഗൻ തന്റെയും അടുത്തബന്ധുക്കളുടെയും പേരിൽ അനധികൃതമായി വായ്പയെടുത്തെന്നും ഈ തുക വെളുപ്പിക്കാൻ തട്ടിപ്പുനടത്തിയെന്നുമാണു കേസ്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) റജിസ്റ്റർ ചെയ്ത കേസിൽ ഇ.ഡി. കഴിഞ്ഞ ദിവസം ആദ്യകുറ്റപത്രം സമർപ്പിച്ചിരുന്നു. ഭാസുരാംഗനും ഭാര്യയും മക്കളും അടക്കം 6 പേരാണു പ്രതിപ്പട്ടികയിലുള്ളത്. ഇവരുടെ പേരുകളിലുള്ള സ്വത്താണ് ഇപ്പോൾ താൽക്കാലികമായി കണ്ടുകെട്ടിയത്. സ്ഥലം, കെട്ടിടം, വാഹനം, സ്വർണാഭരണങ്ങൾ എന്നിവയാണു കണ്ടുകെട്ടിയത്.

ഇതുവരെ 3.22 കോടി രൂപയുടെ തട്ടിപ്പാണ് ഇ.ഡി. കണ്ടെത്തിയത്. സഹകരണ റജിസ്ട്രാറുടെ അന്വേഷണത്തിൽ 57 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. പരാതിയിൽ തിരുവനന്തപുരം മാറനല്ലൂർ പൊലീസാണ് ആദ്യം കേസ് റജിസ്റ്റർ ചെയ്തത്. ഇ.ഡി. അറസ്റ്റ് ചെയ്ത ഭാസുരാംഗൻ, മകൻ ജെ.ബി.അഖിൽജിത്ത് എന്നിവർ ഇപ്പോഴും റിമാൻഡിലാണ്.

English Summary:

Property of Bhasurangan and his family members were seized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com