റിപ്പബ്ലിക് ദിന പരേഡിൽ 12 മലയാളി എൻഎസ്‌എസ് പെൺകുട്ടികൾ
Mail This Article
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ അഭിമാനമായി 12 നാഷനൽ സർവീസ് സ്കീം വൊളന്റിയർമാർ. വെള്ളിയാഴ്ച കർത്തവ്യപഥിൽ ‘നാരീ ശക്തി - റാണി ലക്ഷ്മി ഭായ്’ എന്ന വിഷയം ആസ്പദമാക്കിയാണ് എൻഎസ്എസിന്റെ പരേഡ്. വിവിധ സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിലുള്ള 40 ലക്ഷം എൻഎസ്‌എസ്. വൊളന്റിയർമാരിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 200 പേരാണു പരേഡിൽ പങ്കെടുക്കുക.
കേരളത്തെ പ്രതിനിധീകരിക്കുന്നത്: നന്ദിത പ്രദീപ് (ബസേലിയസ് കോളജ്, കോട്ടയം), എസ്.വൈഷ്ണവി (ഗവ. കോളജ്, കോട്ടയം), ലിയോണ മരിയ ജോയ്സൺ (രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് കളമശേരി, എറണാകുളം), കാതറിൻ പോൾ (മോണിങ് സ്റ്റാർ ഹോം സയൻസ് കോളജ്, അങ്കമാലി), ആൻസി സ്റ്റാൻസിലാസ് (സെന്റ് സേവ്യേഴ്‌സ് കോളേജ്, തുമ്പ), എസ്.വൈഷ്ണവി (ഗവ. കോളജ് ഫോർ വിമൻ, വഴുതക്കാട്), മരിയ റോസ് തോമസ് (എസ്‌എൻ കോളജ് ചേർത്തല), നിയത ആർ.ശങ്കർ (കോളജ് ഓഫ് അപ്ലൈഡ് സയൻസ് ചേലക്കര, പഴയന്നൂർ), എസ്.ശ്രീലക്ഷ്മി (ഗവ. എൻജിനീയറിങ് കോളജ്, തൃശ്ശൂർ), അപർണ പ്രസാദ് (ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, കാലടി), കെ. വി. അമൃത കൃഷ്ണ (പ്രോവിഡൻസ് വിമൻസ് കോളജ്, കോഴിക്കോട്), എ.മാളവിക (സെന്റ് മേരീസ് കോളജ് സുൽത്താൻ ബത്തേരി). പാലാ അൽഫോൻസാ കോളജിലെ എൻഎസ്‌എസ് പ്രോഗ്രാം ഓഫിസർ ഡോ. സിമിമോൾ സെബാസ്റ്റ്യനാണ് കേരള സംഘത്തെ നയിക്കുന്നത്.