രാഹുൽ ആർ. നായർക്ക് ബ്ലാവട്നിക് പുരസ്കാരം
Mail This Article
ലണ്ടൻ ∙ മലയാളിയായ രാഹുൽ ആർ. നായർ ഉൾപ്പെടെ 9 പേർക്ക് ബ്ലാവട്നിക് പുരസ്കാരം. ബ്രിട്ടനിലെ യുവശാസ്ത്രജ്ഞർക്ക് ബ്ലാവട്നിക് ഫാമിലി ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരത്തിന് മെഹുൽ മാലിക്, തന്മയ് ഭരത് എന്നീ 2 ഇന്ത്യക്കാർ കൂടി അർഹരായി. എല്ലാവർക്കുമായി 5.08 കോടി രൂപയാണ് ലഭിക്കുക. രസതന്ത്രം, ഊർജതന്ത്രം– എൻജിനീയറിങ്, ജീവശാസ്ത്രം എന്നീ 3 മേഖലകളാണ് പരിഗണിക്കുന്നത്. ഇതിൽ ഊർജതന്ത്രം– എൻജിനീയറിങ് വിഭാഗത്തിലാണ് രാഹുലിന്റെ നേട്ടം.
മാഞ്ചസ്റ്റർ സർവകലാശാലയിൽ മെറ്റീരിയൽസ് ഫിസിക്സ് പ്രഫസറും നാനോടെക്നോളജി വിദഗ്ധനുമാണ് രാഹുൽ. കോട്ടയം എംജി സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ എംഎസ്‌സിക്കു ശേഷം പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ ബിരുദങ്ങൾ മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്നു നേടി. ഗ്രാഫീൻ ഓക്സൈഡ് ഉൾപ്പെടെ ദ്വിമാന പദാർഥങ്ങൾ വിവിധ ശുദ്ധീകരണ പ്രക്രിയകൾക്കുയോഗിച്ചുള്ള ഗവേഷണമാണ് പുരസ്കാരത്തിനർഹനാക്കിയത്.