യൂണിഫോം കൈത്തറി: 20 കോടി അനുവദിച്ചു
Mail This Article
×
തിരുവനന്തപുരം∙ സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയിൽ തുണി നെയ്‌തു നൽകിയ കൈത്തറി നെയ്‌ത്ത് തൊഴിലാളികൾക്ക് 20 കോടി രൂപ അനുവദിച്ചു. നേരത്തേ 53 കോടി നൽകിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി പ്രകാരം ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുളള സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കും, ഒന്ന് മുതൽ നാലാം ക്ലാസ് വരെയുളള എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കുമായി 2 ജോടി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിൽ ഹാൻടെക്‌സും തൃശൂർ മുതൽ കാസർകോട് വരെയുളള ജില്ലകളിൽ ഹാൻവീവുമാണ് തുണി വിതരണം ചെയ്യുന്നത്.
English Summary:
School Uniform Scheme: 20 Crore sanctioned for Handloom Weavers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.