തൊഴിലാളി ക്ഷേമനിധികളെ സർക്കാർ കൊന്നു: സി.പി.ജോൺ
Mail This Article
കൊച്ചി ∙ തൊഴിലാളി വർഗ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം നേതൃത്വം നൽകുന്ന സർക്കാർ എല്ലാ തൊഴിലാളി ക്ഷേമനിധികളെയും കൊന്നുവെന്നു സിഎംപി ജനറൽ സെക്രട്ടറി സി. പി. ജോൺ കുറ്റപ്പെടുത്തി. സിഎംപി പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിനു മുന്നോടിയായി മുതിർന്ന നേതാവ് പി.എൻ.ആർ. നമ്പീശൻ പതാകയുയർത്തി. എം. പി. സാജു, വികാസ് ചക്രപാണി, എ. നിസാർ, കാഞ്ചന മേച്ചേരി, സുധീഷ് കടന്നപ്പള്ളി, സി.കെ. രാധാകൃഷ്ണൻ, സി.എ. അജീർ, കൃഷ്ണൻ കോട്ടുമല, പി.ആർ.എൻ. നമ്പീശൻ, വി.കെ. രവീന്ദ്രൻ, കെ. സുരേഷ്ബാബു, കെ.എ. കുര്യൻ എന്നിവരടങ്ങിയ പ്രസീഡിയവും സ്റ്റിയറിങ് കമ്മിറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു.
തമ്പാൻ തോമസ്, സമീൻ പുതുതുണ്ട, യോഗേന്ദ്ര യാദവ്, ചാന്ദ്നി ചാറ്റർജി, എ. രാജേഷ് എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഇന്നു സമാപിക്കും. മതനിരപേക്ഷ ഇന്ത്യ മത രാഷ്ട്രമാകുമോ എന്ന വിഷയത്തിൽ രാവിലെ 10നു നടക്കുന്ന സെമിനാർ രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. വി.കെ. രവീന്ദ്രൻ, കെ. ചന്ദ്രൻപിള്ള, പ്രകാശ്ബാബു, പി.ആർ. ശിവശങ്കരൻ, ജെബി േമത്തർ എംപി, കെ. ഫ്രാൻസിസ് ജോർജ്, ജി. ദേവരാജൻ, എം.പി. സാജു എന്നിവർ പ്രസംഗിക്കും. പുതിയ കേന്ദ്ര കൗൺസിലിന്റെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പു നടക്കും.
ഇതര മതങ്ങളെ ഇകഴ്ത്തുന്നവർക്ക് അംഗത്വം നൽകില്ല: സിഎംപി
കൊച്ചി ∙ ഇതര മതങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നവർക്കു പാർട്ടി അംഗത്വം നൽകില്ലെന്നു സിഎംപി തീരുമാനം. പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലാണു തീരുമാനം. മതനിരപേക്ഷതയ്ക്കു ശക്തിപകരുന്ന തീരുമാനങ്ങൾ എടുക്കാൻ ഓരോ രാഷ്ട്രീയ പാർട്ടിയും തയാറാവണമെന്നു പാർട്ടി കോൺഗ്രസ് ആഹ്വാനം ചെയ്തു. മത വിശ്വാസം പ്രോത്സാഹിപ്പിക്കുകയല്ല, മതനിരപേക്ഷതയിലേക്കു ജനങ്ങളെ നയിക്കുകയാണു പാർട്ടിയുടെ ലക്ഷ്യമെന്നു പ്രമേയം അവതരിപ്പിച്ചു ജനറൽ സെക്രട്ടറി സി.പി. ജോൺ പറഞ്ഞു.