മൂന്നാം സീറ്റില്ലെങ്കിൽ രാജ്യസഭ;ആവശ്യവുമായി ലീഗ്
Mail This Article
മലപ്പുറം ∙ ലോക്സഭയിലേക്ക് മൂന്നാം സീറ്റെന്ന അവകാശവാദത്തിൽ വിട്ടുവീഴ്ച ചെയ്യണമെങ്കിൽ രാജ്യസഭാ സീറ്റ് അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കാൻ മുസ്‌ലിം ലീഗ്. ഇന്ന് കോൺഗ്രസുമായി നടത്തുന്ന രണ്ടാംഘട്ട ഉഭയകക്ഷി ചർച്ചയിൽ ആവശ്യം ഉന്നയിക്കും.
ഈ വർഷം പകുതിയോടെ കേരളത്തിൽ നിന്ന് 3 രാജ്യസഭാ സീറ്റുകൾ ഒഴിവുവരും. നിലവിലെ കക്ഷിനിലയനുസരിച്ച് ഇതിലൊന്ന് യുഡിഎഫിന് ലഭിക്കും. ഉറപ്പായ ഈ സീറ്റിനു വേണ്ടിയായിരിക്കും ലീഗ് അവകാശവാദമുന്നയിക്കുക. മൂന്നാം സീറ്റ് വേണമെന്ന ആവശ്യം ആദ്യഘട്ട ചർച്ചയിൽ ലീഗ് ഉന്നയിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് അല്ലെങ്കിൽ കണ്ണൂർ എന്ന താൽപര്യമാണ് ലീഗ് കോൺഗ്രസിനെ അറിയിച്ചത്. അവകാശവാദം അംഗീകരിച്ചെങ്കിലും സീറ്റ് വിട്ടു നൽകുന്നതിനുള്ള പ്രയാസങ്ങൾ കോൺഗ്രസ് ലീഗിനെ അറിയിച്ചിട്ടുണ്ട്.
കോൺഗ്രസിന്റെ നിലപാട് ചർച്ച ചെയ്ത നേതൃയോഗമാണ് ലോക്സഭയിലേക്ക് വിട്ടുവീഴ്ച ചെയ്യണമെങ്കിൽ രാജ്യസഭാ സീറ്റ് ഉറപ്പാക്കണമെന്ന തീരുമാനമെടുത്തത്.