ADVERTISEMENT

ആലുവ ∙ സംസ്കൃത വ്യാകരണവും ഭാഷാശുദ്ധിയും അടയാളമാക്കിയ കവി എൻ.കെ. ദേശം (എൻ. കുട്ടിക്കൃഷ്ണപിള്ള–87) അന്തരിച്ചു. രാത്രി പത്തരയോടെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എൽഐസി റിട്ട. ഉദ്യോഗസ്ഥനാണ്. സംസ്കാരം ഇന്നു 3ന് അങ്കമാലി കോതകുളങ്ങരയിലെ വസതിയിൽ.

അന്തിമലരി, കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തൊന്നക്ഷരാളി, എലിമീശ, മഴത്തുള്ളികൾ, മുദ്ര, ഗീതാഞ്ജലി (വിവർത്തനം), ദേശികം (സമ്പൂർണ കവിതാ സമാഹാരം) എന്നിവയാണു കൃതികൾ.

2009ൽ കവിതയ്ക്കു കേരള സാഹിത്യ അക്കാദമി അവാർഡും 2016ൽ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടി. ആലുവ ദേശം പടിഞ്ഞാറേ വളപ്പിൽ പരേതരായ നാരായണപിള്ളയുടെയും പൂവത്തുംപടവിൽ കുഞ്ഞിക്കുട്ടിപ്പിള്ളയുടെയും മകനായി 1936 ഒക്ടോബർ 31നു ജനിച്ചു.

ഭാര്യ: കോതകുളങ്ങര അമ്പാട്ട് സരോവരം വീട്ടിൽ ആർ. ലീലാവതി. മക്കൾ: കെ. ബിജു (സിവിൽ സപ്ലൈസ്, എറണാകുളം), കെ. ബാലു (മുൻസിഫ് കോടതി, എറണാകുളം), അപർണ കെ.പിള്ള. മരുമക്കൾ: ജി.പ്രീത, ഗീതാലക്ഷ്മി (സരസ്വതി വിദ്യാലയം, ചെങ്ങമനാട്), ബാബു (ദുബായ്).

English Summary:

N.K.Desam has Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com