കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ 92 കോടി
Mail This Article
തിരുവനന്തപുരം ∙ കെഎസ്ആർടിസിക്ക് ബിഎസ്–6 നിലവാരത്തിലുളള ഡീസൽ ബസുകൾ വാങ്ങാൻ 92 കോടി രൂപ വകയിരുത്തി. കഴിഞ്ഞ ബജറ്റിൽ ഈയിനത്തിൽ 75 കോടി വകയിരുത്തിയെങ്കിലും 5 കോടി മാത്രമാണു നൽകിയത്. 131 ബസുകൾക്കാണു കരാർ നൽകിയതെങ്കിലും 20 ബസുകൾ നൽകിയ ശേഷം മുൻകൂർ പണം നൽകാതെ ബസുകൾ നൽകാനാകില്ലെന്ന് കമ്പനികൾ അറിയിച്ചു. ഇതുവരെ ബാക്കി ബസുകൾക്കു പണം നൽകിയിട്ടുമില്ല. കോർപറേഷന്റെ കംപ്യൂട്ടർവൽക്കരണത്തിനു മുൻപ് 20 കോടി രൂപ അനുവദിക്കാറുള്ളത് 10 കോടിയായി കുറച്ചു.
ബസ് വാങ്ങുന്നതുൾപ്പെടെ പദ്ധതിയിനത്തിൽ കെഎസ്ആർടിസിക്ക് 128.54 കോടി രൂപയാണു വകയിരുത്തിയത്. മോട്ടർ വാഹന വകുപ്പിന് 35.52 കോടിയും. ഉൾനാടൻ ജലഗതാഗത മേഖലയ്ക്കായി 22.3 കോടി നീക്കിവച്ചു. കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് കായൽ ടൂറിസം പദ്ധതിക്ക് 2 സോളർ ബോട്ടുകൾ വാങ്ങുന്നതിന് 5 കോടി രൂപ വകയിരുത്തി.
ജലപാത കനാൽ, ക്രൂസ്
ഉൾനാടൻ ജലഗതാഗത കോർപറേഷന്റെ (കെഎസ്ഐഎൻസി) നേതൃത്വത്തിൽ പുതിയ ക്രൂസ് യാനത്തിന്റെ നിർമാണത്തിനായി 3 കോടി രൂപ. ദേശീയ ജലപാത മൂന്നുമായി ബന്ധിപ്പിക്കുന്ന കനാലുകളുടെ നിർമാണത്തിനായി നബാർഡ് സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്കായി 23 കോടി രൂപ.
കൊച്ചി മെട്രോ
കൊച്ചി മെട്രോ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ വിദേശ വായ്പാ സഹായത്തോടെ നടപ്പാക്കാൻ 239 കോടി.
ജലഗതാഗതം
വിദേശ വായ്പാ സഹായത്തോടെ കൊച്ചിയിൽ സംയോജിത ജലഗതാഗത സംവിധാനത്തിന് 150 കോടി
എയർസ്ട്രിപ്
ഇടുക്കി ജില്ലയ്ക്ക് 1.96 കോടി, വയനാടിന് 1.17 കോടി, കാസർകോടിന് 1.10 കോടി
ശബരിമല എയർപോർട്ട്
സാധ്യതാ പഠനത്തിനും വിശദ പദ്ധതിരേഖ തയാറാക്കലിനും 1.85 കോടി
മെട്രോയിലേക്ക് സുഗമയാത്ര
നടപ്പാത, സൈക്കിൾ ട്രാക്ക്, ഡോക്കിങ് സൗകര്യം എന്നിവ ഏർപ്പെടുത്തി മെട്രോ സ്റ്റേഷനുകളിൽ അനായാസം എത്തുന്നതിന് വിദേശ വായ്പാ സഹായത്തോടെ 91 കോടി.