ADVERTISEMENT

തിരുവനന്തപുരം ∙ സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകൾക്ക് ബജറ്റിൽ വിഹിതം വെട്ടിക്കുറച്ചതിലെ പ്രതിഷേധം പാർട്ടി, ഭരണ തലങ്ങളിൽ അറിയിക്കാൻ തീരുമാനം. പാർട്ടിയുടെ പ്രതിഷേധം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ അറിയിക്കും. സിപിഐ മന്ത്രിമാർ പരാതികൾ നേരിട്ടു മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ധരിപ്പിക്കും.

സിപിഐയുടെ അതൃപ്തി മന്ത്രിമാരായ ജി.ആർ.അനിലിന്റെയും ജെ.‍ചിഞ്ചുറാണിയുടെയും പ്രതികരണത്തിലൂടെ പരസ്യമായി. പരാതി അറിയിക്കുമെന്നു പറഞ്ഞ ഇരുവരും കൂടുതൽ വിമർശനങ്ങൾക്കു മുതിരാതിരുന്നതു തിരുത്തലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. ഭക്ഷ്യ പൊതുവിതരണ, ക്ഷീര–മൃഗസംരക്ഷണ വകുപ്പുകൾക്കു പുറമേ റവന്യു വകുപ്പും ബജറ്റിൽ തഴയപ്പെട്ടെങ്കിലും മന്ത്രി കെ.രാജൻ പരസ്യ പ്രതികരണത്തിനു തുനിഞ്ഞില്ല.

സബ്സിഡി ഉൽപന്നങ്ങൾ നൽകിയത് ഉൾപ്പെടെ വിപണി ഇടപെടലിനായി 2000 കോടിയിലേറെ രൂപയും നെല്ലുസംഭരണത്തിന്റെ നോ‍ഡൽ ഏജൻസിയായതു വഴി 1500 കോടിയോളം രൂപയും ചെലവഴിച്ചതു വഴി സാമ്പത്തിക ദുരിതത്തിലായ സപ്ലൈകോയ്ക്കു ബജറ്റിൽ പരിഗണന നൽകാതിരുന്നതിൽ സ്ഥാപനത്തിലെ സിപിഐയുടെ ഉൾപ്പെടെ തൊഴിലാളിസംഘടനകൾക്ക് അമർഷമുണ്ട്. വിലക്കയറ്റത്തിനെതിരായ ഇടപെടലിന്റെ ഉദാഹരണമായി സപ്ലൈകോയെ ബജറ്റുകളിൽ ഉയർത്തിക്കാണിച്ചിരുന്ന സർക്കാർ ഇത്തവണ പാടേ അവഗണിച്ചതിലാണ് സിപിഐക്ക് ഏറെ നീരസം.

English Summary:

CPI decided to inform objection about reduction of allocation of funds in Kerala budget to the departments under them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com