ഗൂഢാലോചന കേസ്: റിയാസ് അബൂബക്കറിന് ഇന്നു ശിക്ഷ വിധിക്കും
Mail This Article
×
കൊച്ചി ∙ ഭീകരസംഘടനയായ ഐഎസിനെ മാതൃകയാക്കി കേരളത്തിൽ ചാവേർ ആക്രമണങ്ങൾക്കു ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതി പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ ശിക്ഷ ദേശീയ അന്വേഷണ ഏജൻസി കോടതി ഇന്ന് വിധിക്കും. പ്രതിക്കു നൽകേണ്ട ശിക്ഷയെക്കുറിച്ചുള്ള വാദം പൂർത്തിയായി. യുഎപിഎ പ്രകാരമുള്ള കുറ്റങ്ങൾ പ്രതി ചെയ്തതെന്നു എൻഐഎ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2018 മേയ് 15നാണ് റിയാസിനെ എൻഐഎ അറസ്റ്റ് ചെയ്തത്.
English Summary:
Riaz Abubakar will be sentenced today on conspiracy case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.