ADVERTISEMENT

തിരുവനന്തപുരം ∙ വിദ്യാർഥികൾക്ക് ഒന്നും രണ്ടും ക്ലാസുകളിൽ വച്ചു തന്നെ അക്ഷരങ്ങൾ തിരിച്ചറിയാനും എഴുതാനുമുള്ള പ്രാവീണ്യം ലഭിക്കുന്ന രീതിയിലുള്ള പഠനരീതി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥരുമായി ഭാഷാ മാർഗനിർദേശക വിദഗ്ധ സമിതി നടത്തിയ ചർച്ചയിൽ തീരുമാനമായി.

വാക്കുകളും വാചകങ്ങളും തെറ്റുകൂടാതെ വായിക്കാനും എഴുതാനുമുള്ള ശേഷി പ്രൈമറി ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ വിദ്യാർഥികളിൽ വളർത്തിയെടുക്കണം. എസ്‌‍സിഇആർടിക്കാണ് ഇക്കാര്യങ്ങൾ നടപ്പാക്കുന്നതിന്റെ ചുമതല. മലയാള പഠനം രസകരമാക്കാനും കുട്ടികൾക്കു ഭാഷയിൽ താൽപര്യം വർധിപ്പിക്കുന്നതിനും ഭാഷയുടെ താളബോധം തിരിച്ചറിയുന്നതിനും സാധിക്കുന്ന കവിതകൾ കണ്ടെത്തി അവ ഹൃദിസ്ഥമാക്കാൻ പ്രോത്സാഹിപ്പിക്കണം. കഥകളിലൂടെയും ഉപന്യാസങ്ങളിലൂടെയും ഭാഷാ മികവും പഠന താൽപര്യവും കൂട്ടണം. എസ്‍സിഇആർടി പാഠപുസ്തകങ്ങളുടെ പ്രൂഫ് വായിക്കുന്നവർക്ക് മലയാളത്തിന്റെ എഴുത്തുരീതി സംബന്ധിച്ചു പരിശീലനം നൽകണമെന്നും ഇതിനായി വിദഗ്ധ സമിതി അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്താമെന്നും യോഗം തീരുമാനിച്ചു. സമിതി ചെയർമാൻ ഡോ. വി.പി.ജോയ് ആധ്യക്ഷ്യം വഹിച്ചു.

English Summary:

Expert committee decided, ability to recognize and write alphabet required in first and second classes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com