തിരഞ്ഞെടുപ്പിന് സിപിഐയ്ക്ക് സ്മാർട് വൊളന്റിയർമാർ; സ്ഥാനാർഥി നിർണയം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം
Mail This Article
×
തിരുവനന്തപുരം ∙ സിപിഐയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇത്തവണ ‘സ്മാർട് വൊളന്റിയർ’ സംഘങ്ങളുണ്ടാകും. സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന് സംസ്ഥാന തലം മുതൽ ബൂത്ത് തലം വരെയുള്ള കമ്മിറ്റികൾക്കു കീഴിൽ പാർട്ടി പ്രവർത്തകരായ സ്മാർട് വൊളന്റിയർമാരെ നിയോഗിക്കാൻ സിപിഐ സംസ്ഥാന കൗൺസിൽ തീരുമാനിച്ചു.
പുറത്തു നിന്നുള്ള പ്രഫഷനൽ ഐടി വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള ടെക്നിക്കൽ ടീമിനാകും സമൂഹമാധ്യമ പ്രചാരണത്തിനുള്ള സാങ്കേതിക ചുമതല. മത്സരിക്കേണ്ട മണ്ഡലങ്ങൾ സംബന്ധിച്ച് എൽഡിഎഫിൽ തീരുമാനമായെങ്കിലും സ്ഥാനാർഥി നിർണയ പ്രക്രിയ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം മതിയെന്നും സംസ്ഥാന കൗൺസിൽ തീരുമാനിച്ചു.
English Summary:
Smart volunteers for CPI for elections
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.