ഗോഡ്സെ അനുകൂല കമന്റ്: അധ്യാപികയെ ചോദ്യം ചെയ്തു
Mail This Article
ചാത്തമംഗലം ∙ നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ച് സമൂഹമാധ്യമത്തിൽ കമന്റിട്ട കേസിൽ എൻഐടി അധ്യാപിക പ്രഫ.ഷൈജ ആണ്ടവനെ പൊലീസ് ചോദ്യം ചെയ്തു. കുന്നമംഗലം ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ വീട്ടിലെത്തിയാണ് വിവരങ്ങൾ തേടിയത്. മൊഴി എടുക്കാൻ നാളെ കുന്നമംഗലം സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ സമൂഹമാധ്യമത്തിൽ വന്ന പോസ്റ്റിനു താഴെ, ‘ഇന്ത്യയെ രക്ഷിച്ചതിനു ഗോഡ്സെയെച്ചൊല്ലി അഭിമാനം’ എന്ന് കമന്റിട്ടത് തന്റെ സ്വന്തം അക്കൗണ്ടിൽ നിന്നാണെന്ന് അധ്യാപിക സമ്മതിച്ചതായും, ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അവർ പറഞ്ഞതായും അന്വേഷണ സംഘം അറിയിച്ചു.
കഴിഞ്ഞയാഴ്ച അവധിയിലായിരുന്ന അധ്യാപിക ഇന്ന് എൻഐടിയിൽ തിരിച്ചെത്തുമെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സീനിയർ ഫാക്കൽറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചതായി അധികൃതർ അറിയിക്കുകയും കഴിഞ്ഞ ദിവസം ഡീൻമാരുടെയും വകുപ്പു മേധാവികളുടെയും യോഗത്തിൽ ഡയറക്ടർ മറുപടി നൽകുകയും ചെയ്തെങ്കിലും ഇതുവരെ ആരെയും നിയോഗിച്ചിട്ടില്ല.
ക്കുകയോ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കുകയോ ചെയ്തിട്ടില്ല. നിലവിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം പ്രഫസർ ആയ ഷൈജ ആണ്ടവൻ എൻഐടി ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റിയുടെ പ്രിസൈഡിങ് ഓഫിസറുമാണ്.