ADVERTISEMENT

മാനന്തവാടി ∙ കർഷകനെ ചവിട്ടിക്കൊന്ന കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം നാലാം ദിവസവും പരാജയപ്പെട്ടു. ഈ ആനയുടെ ഒപ്പമുള്ള മോഴയാന മയക്കുവെടിസംഘത്തിനു നേരെ പാഞ്ഞടുക്കുകയും ചെയ്തു. വനംവകുപ്പു സംഘം കഷ്ടിച്ചാണു രക്ഷപ്പെട്ടത്. 

ഇരു ആനകളും ഒരുമിച്ചുള്ളതാണ് ദൗത്യം ദുഷ്കരമാക്കുന്നത്. ബേലൂർ മഖ്നയ്ക്കു മയക്കുവെടിയേറ്റാൽ കൂട്ടാളി പ്രകോപിതനായി ദൗത്യസംഘത്തിനു നേരെ തിരിയാം. മഖ്ന പലപ്പോഴും മുൾക്കാടുകൾക്കുള്ളിലാണെന്നതും പ്രശ്നമാണ്. മുൻപ്, കർണാടക സംഘം 12 ദിവസം ശ്രമിച്ചശേഷമാണ് ഇതിനെ മയക്കുവെടി വയ്ക്കാനായത്. ദൗത്യസംഘം 2 തവണ പുലിയുടെ മുന്നിൽപെടുകയും ചെയ്തിരുന്നു.

English Summary:

Operation wild elephant Belur Makhna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com