ADVERTISEMENT

കാട്ടൂർ (ആലപ്പുഴ) ∙ ഏഴാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തതു സ്കൂൾ അധികൃതരുടെ മാനസിക പീഡനം മൂലമെന്നു പരാതി. കാട്ടൂർ ഹനുമൽ ക്ഷേത്രത്തിന് സമീപം അഴിയകത്തു വീട്ടിൽ പ്രജിത്തിന്റെ (13) മരണവുമായി ബന്ധപ്പെട്ടാണു പിതാവ് എ.പി. മനോജ് മുഖ്യമന്ത്രിക്കും കലക്ടർക്കും പൊലീസിനും പരാതി നൽകിയത്.

15ന് വൈകിട്ടാണു സ്കൂളിൽ നിന്നു മടങ്ങിയെത്തിയ പ്രജിത്തിനെ സ്കൂൾ യൂണിഫോമിൽ തന്നെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നു സ്കൂളിൽ വച്ചു സഹപാഠിക്ക് തലകറക്കം ഉണ്ടായപ്പോൾ വെള്ളം കുടിക്കാൻ പൈപ്പിനു സമീപത്തേക്ക് പ്രജിത്ത് ഒപ്പം പോയിരുന്നെന്നും ഈ സമയത്ത് ക്ലാസിലെത്തിയ അധ്യാപകൻ വിദ്യാർഥികളെ കാണാനില്ലെന്നു മൈക്കിലൂടെ അറിയിച്ചെന്നും പരാതിയിൽ പറയുന്നു. ഇതുകേട്ട് പ്രജിത്തും സുഹൃത്തും ക്ലാസിലേക്ക് ഓടിയെത്തിയപ്പോൾ അധ്യാപകൻ പ്രജിത്തിനെ ചൂരൽ ഉപയോഗിച്ച് തല്ലുകയും ശരീരപരിശോധന നടത്തുകയും ചെയ്തു.

കണ്ണിൽ സൂക്ഷിച്ച് നോക്കി ‘നീയൊക്കെ കഞ്ചാവാണല്ലേ എന്നു ചോദിച്ചു. മറ്റൊരു അധ്യാപികയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സ്കൂൾ വിട്ടപ്പോഴും ഇതേ അധ്യാപകനും അധ്യാപികയും ചേർന്ന് കുട്ടിയെ അപമാനിച്ചെന്നും മറ്റു വിദ്യാർഥികൾ കാൺകെ അധ്യാപകൻ മർദിച്ചെന്നും പിതാവിന്റെ പരാതിയിലുണ്ട്. 

സഹപാഠികളാണ് ഈ കാര്യങ്ങൾ പറഞ്ഞതെന്നും സ്കൂളിൽ നിന്ന് മടങ്ങുമ്പോൾ ബസ് സ്റ്റോപ്പിൽ അധ്യാപകർ ആരെങ്കിലും ഉണ്ടോയെന്നു പ്രജിത്ത് പേടിയോടെ ചോദിച്ചെന്ന് ഒരു സഹപാഠി തന്നോടു പറഞ്ഞെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു. സാധാരണ വരുന്ന വഴിയിലൂടെയല്ല അന്നു പ്രജിത്ത് വീട്ടിലെത്തിയത്.

അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ടെന്നും എന്നാൽ മർദനമേറ്റ പാടുകളൊന്നും ശരീരത്തില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. അധ്യാപകർക്കെതിരെയുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. അധ്യാപകരുടെ മൊഴിയെടുത്തെന്നും അടുത്ത ദിവസം വിദ്യാർഥികളുടെ മൊഴിയെടുക്കുമെന്നും മണ്ണഞ്ചേരി ഇൻസ്പെക്ടർ ജെ. നിസാമുദ്ദീൻ പറഞ്ഞു.

English Summary:

Complaint that student committed suicide due to mental torture by the teachers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com