ADVERTISEMENT

കണ്ണൂർ ∙ തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി കാസർകോട്ടേക്കു സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് (20631/32) മംഗളൂരുവിലേക്കു നീട്ടാൻ റെയിൽവേ ബോർഡിന്റെ അനുമതി. നിലവിൽ കാസർകോട്ടുനിന്നു രാവിലെ 7നു പുറപ്പെടുന്ന ട്രെയിൻ മംഗളൂരുവിൽനിന്ന് രാവിലെ 6.15നു പുറപ്പെടും. മറ്റു സ്റ്റേഷനുകളിലെ സമയക്രമത്തിൽ മാറ്റമില്ല. 

തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് രാത്രി 12.40ന് മംഗളൂരുവിൽ എത്തും. തീയതി അറിയിച്ചിട്ടില്ലെങ്കിലും മംഗളൂരുവിൽ പുതിയ പ്ലാറ്റ്ഫോമുകളുടെ പണി പൂർത്തിയായ സാഹചര്യത്തിൽ വൈകാതെ തീരുമാനം നടപ്പാക്കാനാണു സാധ്യത.

English Summary:

Railway board approved to extend Vandebharat to Mangaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com