പ്രാണപ്രതിഷ്ഠാ ആഘോഷത്തോട് വിയോജിച്ച മലയാളി വിദ്യാർഥി മുംബൈയിൽ അറസ്റ്റിൽ
Mail This Article
×
മുംബൈ ∙അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് വിയോജിച്ച് വാട്സാപ് സ്റ്റേറ്റസ് ഇട്ട മലയാളി വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻസ് സ്റ്റഡീസിൽ (ഐഐപിഎസ്) വിദ്യാർഥികൾ നടത്തിയ ആഘോഷത്തോട് വിയോജിച്ച പത്തനംതിട്ട സ്വദേശിയായ അനന്തകൃഷ്ണനും സുഹൃത്തുമാണ് അറസ്റ്റിലായത്.
ഇവരുവർക്കും ജാമ്യം ലഭിച്ചു. ക്യാംപസിൽ ആഘോഷം സംഘടിപ്പിക്കുന്നത് വിദ്യാർഥികൾക്കിടയിൽ ചേരിതിരിവുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി വിയോജിപ്പുളള വിദ്യാർഥികൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. കത്തിൽ ഒപ്പിട്ട 35 വിദ്യാർഥികൾക്കെതിരെ മറുവിഭാഗം രംഗത്തെത്തിയതോടെയാണ് പൊലീസ് ഇടപെട്ടത്.
English Summary:
Malayali student who disagreed with Ayodhya Consecration ceremony celebration was arrested in Mumbai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.