ADVERTISEMENT

പത്തനംതിട്ട ∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് മൂന്നിൽ കൂടുതൽ സീറ്റുകൾക്ക് അവകാശമുണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുസ്‌ലിം ലീഗിനെ വട്ടം കറക്കുകയാണ്. യുഡി എഫിൽ ലീഗിന് അർഹതപ്പെട്ട പരിഗണന ലഭിക്കുന്നില്ല. കോൺഗ്രസ് അവരെ ഭയപ്പെടുത്തുകയാണ്. ഇക്കാര്യം മുസ്‌ലിം ലീഗ് അണികൾ മനസ്സിലാക്കും. റാന്നിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരാഗ്നിയിൽ ലീഗിനെ കോൺഗ്രസ് അടുപ്പിക്കുന്നില്ല. ഇത് ആർഎസ്എസ് അജൻഡയുടെ ഭാഗമാണ്. കേരളത്തിലെ ഒരു മണ്ഡലത്തിൽ പോലും കോൺഗ്രസിന് ഒറ്റയ്ക്കുനിന്നു മത്സരിച്ചു ജയിക്കാനുള്ള ശക്തിയില്ല. മുസ്‌ലിം ലീഗ് തനിച്ചു മത്സരിച്ചാലും കുറച്ചു സീറ്റുകൾ കിട്ടും. എന്ത് അസഭ്യവും പറഞ്ഞുകഴിഞ്ഞ് ഒടുവിൽ സഹോദരങ്ങളാണെന്നു പറയുന്നവരാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Loksabha Election 2024: Muslim League deserves more seats says E.P. Jayarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com