ADVERTISEMENT

കൊച്ചി ∙ ആദായനികുതി വകുപ്പിന്റെ തുടർച്ചയായ നോട്ടിസുകൾക്കെതിരെ ബിനോയ് കോടിയേരി ഹൈക്കോടതിയിൽ ഹർജി നൽകി. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഹോംസ് ജനറൽ ട്രേഡിങ് ലിമിറ്റഡിന്റെ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഹാജരാക്കണമെന്ന നോട്ടിസുകൾ ചോദ്യം ചെയ്താണു ഹർജി. 

ജസ്റ്റിസ് ദിനേശ് കുമാർ സിങ് ഹർജി ഇന്നു പരിഗണിക്കും. നോട്ടിസിൽ പറയുന്ന ഹോംസ് ലിമിറ്റഡുമായി തനിക്കു ബിസിനസ് ബന്ധങ്ങളില്ലെന്നു ഹർജിയിൽ അറിയിച്ചു. 2015 –2016 മുതൽ 2021–2022 വരെയുള്ള ഇൻകംടാക്സ് റിട്ടേണുകൾ, ബാലൻസ് ഷീറ്റ്, ബാങ്ക് പലിശ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഹാജരാക്കാനാണു തുടരെയുള്ള നോട്ടിസുകളിൽ നിർദേശം നൽകിയിരിക്കുന്നത്. 

6 വർഷത്തിലേറെ പഴക്കമുള്ള കാലത്തെ നികുതി റിട്ടേണുകൾ റീ ഓപ്പൺ ചെയ്യാൻ നിയമമില്ലെന്നും ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ മറുപടി നൽകിയിരുന്നു. എന്നാൽ തന്റെ ഭാഗം കേൾക്കാതെ ഹോംസ് ജനറൽ ട്രേ‍ഡിങ്ങിന്റെ അക്കൗണ്ട് വിവരങ്ങളും 2015–2016 മുതൽ 2021–2022 വരെയുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെട്ടെന്നും ഹർജിയിൽ അറിയിച്ചു.

English Summary:

Income Tax Department Notices: Petition filed by Binoy Kodiyeri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com