‘ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ താങ്കൾ എന്തുകൊണ്ട് മൗനം പാലിക്കുന്നു?’: മോദിക്ക് തരൂരിന്റെ 5 ചോദ്യങ്ങൾ
Mail This Article
തൃശൂർ ∙ മോദിയോട് അഞ്ച് അല്ല, അതിലേറെ ചോദിക്കാനുണ്ടെന്നു ശശി തരൂർ. 5 എണ്ണം മാത്രം ചോദിച്ച സ്ഥിതിക്ക് അത്രയും പറയാമെന്നേറ്റു ശശി തരൂർ ചോദ്യങ്ങൾ നിരത്തി. ആ 5 ചോദ്യങ്ങൾ:
∙ ‘എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം’ എന്നവകാശപ്പെടുമ്പോഴും ചില ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ താങ്കൾ എന്തുകൊണ്ട് മൗനം പാലിക്കുന്നു?
∙ 20–26 പ്രായക്കാരിൽ തൊഴിലില്ലാത്ത 45.4% ചെറുപ്പക്കാർ ഇന്ത്യയിലുണ്ട്. അവരെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
∙ തിരഞ്ഞെടുപ്പു വിജയിച്ചു പ്രധാനമന്ത്രിയായതു ക്ഷേത്രം പണിയാനോ അതോ രാജ്യം ഭരിക്കാനോ?
∙ ഇന്ത്യ–ചൈന അതിർത്തി പ്രശ്നം പരിഹരിക്കാനോ 20 ഇന്ത്യൻ പട്ടാളക്കാരുടെ ജീവനു ചൈനയ്ക്കു മറുപടി നൽകാനോ അതിർത്തിയിലെ സ്ഥിരം നിർമാണ പ്രവൃത്തികൾ തടയാനോ കഴിയാതെ വിശ്വഗുരുവെന്ന് സ്വയം അവകാശപ്പെടാൻ സാധിക്കുമോ?
∙ എന്തടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പിൽ 370 സീറ്റു നേടി വിജയിക്കുമെന്ന് അവകാശപ്പെടുന്നത്. ഏതെല്ലാം സംസ്ഥാനങ്ങളിൽ നിന്നായിരിക്കും ആ സീറ്റുകൾ എന്നു വ്യക്തമാക്കാമോ?