നാഷനൽ സേഫ്റ്റി കൗൺസിൽ മാധ്യമ പുരസ്കാരം ജിതിൻ ജോസിന്
Mail This Article
കൊച്ചി∙ നാഷനൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്ററിൻ്റെ സുരക്ഷാ റിപ്പോർട്ടിങ്ങിനുള്ള ജി.എസ്.ധാരാ സിങ് സ്മാരക മാധ്യമ പുരസ്കാരം മലയാള മനോരമ സീനിയർ റിപ്പോർട്ടർ ജിതിൻ ജോസിന്. റോഡ് സുരക്ഷ സംബന്ധിച്ച് ‘അതിവേഗത്തിൽ പൊലിയരുത്’ എന്ന പേരിൽ മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്താ പരമ്പരയ്ക്കാണു പുരസ്കാരം.
ദേശീയ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച്, വ്യവസായ സ്ഥാപനങ്ങൾക്കു നൽകുന്ന പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.
ശ്രേഷ്ഠ സുരക്ഷാ പുരസ്കാരം: ബിപിസിഎൽ കൊച്ചി റിഫൈനറി (വളരെ വലിയ വ്യവസായം), ഗെയിൽ ഇന്ത്യ (വലിയ വ്യവസായം), എച്ച്പിസിഎൽ കഞ്ചിക്കോട് (ഇടത്തരം), കാർബോറാണ്ടം പ്ലാന്റ് 1, കളമശേരി (ചെറുകിട).
സുരക്ഷാ പുരസ്കാരം: ആപ്റ്റീവ് കണക്‌ഷൻസ് സിസ്റ്റംസ് ഇന്ത്യ, ഫാക്ട്–യുസി, ഐഒസി ഇരുമ്പനം, ഐആർഇ, എച്ച്എൽഎൽ ആക്കുളം, സുദ് കെമി, കാർബോറാണ്ടം.
സുരക്ഷാ കമ്മിറ്റി പുരസ്കാരം: എച്ച്എൽഎൽ പേരൂർക്കട,
കരാർ തൊഴിലാളികളുടെ സുരക്ഷാ നിർവഹണം: കൊച്ചിൻ ഷിപ്‌യാഡ്
സിവിൽ കൺസ്ട്രക്‌ഷൻ പദ്ധതി പുരസ്കാരം: ശോഭ മറൈൻ വൺ, ആശുപത്രി: അങ്കമാലി അപ്പോളോ അഡ്‌ലക്സ്, ഹോട്ടൽ: ക്രൗൺ പ്ലാസ. 4ന് ഉച്ചയ്ക്ക് 3ന് എറണാകുളം ടൗൺഹാളിൽ കലക്ടർ എൻ.എസ്.കെ ഉമേഷ് പുരസ്കാരങ്ങൾ വിതരണം ചെയ്യും.