കൊയിലാണ്ടി ആൾക്കൂട്ട വിചാരണ: 2 എസ്എഫ്ഐ നേതാക്കൾക്ക് സസ്പെൻഷൻ
Mail This Article
×
കോഴിക്കോട്∙ കൊയിലാണ്ടി കൊല്ലം ആർ.ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളജിൽ രണ്ടാംവർഷ വിദ്യാർഥി സി.ആർ.അമലിനെ മർദിച്ച സംഭവത്തിൽ 2 എസ്എഫ്ഐ നേതാക്കളെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തു. കോളജ് യൂണിയൻ ചെയർമാൻ ആർ. അഭയ്കൃഷ്ണ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ.ആർ. അനുനാദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
അതേസമയം, അമലിനെ മർദിച്ച സംഭവത്തിൽ ആരോപണവിധേയനായ എ.ആർ.അനുനാദ് ഇന്നലെ നൽകിയ പരാതിയിൽ പി.വി.മുഹമ്മദ് ഷഫാഖ്, ഒ.എം. ആദിത്യൻ, പി.കെ.ആദർശ് എന്നിവരെ സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു. രണ്ടാഴ്ച മുൻപ് തനിക്കു മർദനമേറ്റതായി അനുനാദ് ഞായറാഴ്ച വൈകിട്ടു നൽകിയ പരാതിയിൽ സി.ആർ. അമൽ അടക്കം 7 പേർക്കെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.
English Summary:
Koyilandy mob trial: 2 SFI leaders suspended
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.