ADVERTISEMENT

ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലും കാട്ടാനയുണ്ട്. കാടുവിട്ടു നാട്ടിലിറങ്ങുന്ന ആനകൾ വീടുകൾ തകർക്കുകയും കാർഷികവിളകൾ നശിപ്പിക്കുകയും പലയിടത്തും മനുഷ്യജീവനു തന്നെ ഭീഷണിയാകുകയും ചെയ്യുന്നു. 11 ജില്ലകളിൽ പുലിയും 5 ജില്ലകളിൽ കടുവയുമുണ്ട്. മനുഷ്യനും വളർത്തുമൃഗങ്ങൾക്കും ഭീഷണിയാണിവ.10 ജില്ലകളിൽ കാട്ടുപോത്തുകൾ കൃഷിക്കും മനുഷ്യജീവനും ഭീഷണിയാണ്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെട്ട സംഭവങ്ങൾ സമീപകാലത്തും ഉണ്ടായിട്ടുണ്ട്. ജീവനു ഭീഷണിയായ കരടികളുടെ സാന്നിധ്യം 7 ജില്ലകളിലുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇവയുടെ ആക്രമണം പലവട്ടം ഉണ്ടായിട്ടുണ്ട്.

കർഷകർക്കു സമീപകാലത്ത് ഏറ്റവുമധികം ശല്യമാകുകയും വിളകൾ നശിപ്പിക്കുകയും ചെയ്യുന്ന ജീവിയാണു കാട്ടുപന്നി. പെറ്റുപെരുകിക്കൊണ്ടിരിക്കുന്ന പന്നികൾ പട്ടണങ്ങളിൽ പോലും വ്യാപകമായി വിഹരിക്കുകയും ജീവനു ഭീഷണിയാകുകയും ചെയ്യുന്നു. ഇവയെ വെടിവച്ചുകൊല്ലാൻ അനുമതിയുണ്ടെങ്കിലും സങ്കീർണമായ നടപടിക്രമങ്ങൾ മൂലം കാര്യക്ഷമമായി നടപ്പാകുന്നില്ല.

കുറുനരിയുടെയും മുള്ളൻപന്നിയുടെയും ശല്യം പത്തോളം ജില്ലകളിലുണ്ട്. ഇവയുടെ ആക്രമണം പലപ്പോഴും മാരകമാകാറുണ്ട്. കേഴ, മലയണ്ണാൻ തുടങ്ങിയ ജീവികളും മലയോരങ്ങളിലും വനാതിർത്തികളിലും കൃഷിക്കു ഭീഷണിയാണ്. കുരങ്ങ്, മയിൽ എന്നിവയുടെ ശല്യം വനാതിർത്തികളിൽ മാത്രമല്ല നാട്ടിൻപുറങ്ങളിലുമുണ്ട്. കുരങ്ങ് തെങ്ങിനു വരെ ഭീഷണിയാകുമ്പോൾ, മയിൽ നെൽക്കൃഷിയും പച്ചക്കറി കൃഷിയും നശിപ്പിക്കുന്നു. കേരളത്തിൽ എല്ലാ ജില്ലകളിലും വിഷപ്പാമ്പുകളുണ്ട്. ഏറ്റവും അപകടകാരികളായ പാമ്പുകൾ രാജവെമ്പാല, അണലി, മൂർഖൻ, ശംഖുവരയൻ എന്നിവയാണ്. മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായി പെരുമ്പാമ്പുകളുമുണ്ട്.

English Summary:

Wild animals reaching villages and destroy houses, farmings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com