ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാലിനെ വയനാട് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുന്നതു പാർട്ടി പരിഗണിക്കുന്നു. പാർട്ടി കേരള പ്രഭാരി പ്രകാശ് ജാവഡേക്കറുടെ വസതിയിൽ ചർച്ചകൾക്കു ശേഷമാണ് പത്മജ ബിജെപി ആസ്ഥാനത്തെത്തി അദ്ദേഹത്തിൽനിന്ന് അംഗത്വം സ്വീകരിച്ചത്. വയനാട് മണ്ഡലത്തിൽ പത്മജയെ പരിഗണിക്കുന്നുവെന്നത് ശരിയാണോ എന്ന ചോദ്യത്തിന് ‘എല്ലാം കൂടി ഇപ്പോൾ എങ്ങനെ പറയും’ എന്നായിരുന്നു ജാവഡേക്കറുടെ മറുപടി. 

Read also: ‘ഇ.ഡി വന്നാൽ പിന്നെ ബിജെപിയിൽ ചേരുകയെ നിവൃത്തിയുള്ളൂ’: പത്മജയ്ക്ക് ‘പണികൊടുത്ത്’ അഡ്മിൻ

ഇന്നു തിരുവനന്തപുരത്തു കൂടുതൽ കാര്യങ്ങൾ പറയാമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസിനു നീക്കിവച്ച ചാലക്കുടി മണ്ഡലത്തിൽ പത്മജയെ മത്സരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും കെ.കരുണാകരന്റെ മകൾ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ സ്ഥാനാർഥിയാകുന്നതു ദേശീയ തലത്തിലും രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന് ബിജെപിയിൽ അഭിപ്രായമുണ്ട്. പകരം ബിഡിജെഎസിന് എറണാകുളം നൽകാനാണ് ഉദ്ദേശിക്കുന്നത്.

നരേന്ദ്ര മോദി എന്ന നേതാവിനെ രാഷ്ട്രീയത്തിന് അതീതമായി ബഹുമാനിച്ചിരുന്നുവെന്ന് പത്മജ പറഞ്ഞു. ഈ പാർട്ടിയെക്കുറിച്ചു കൂടുതലറിയില്ലെന്നും പഠിക്കണമെന്നും പത്മജ പറഞ്ഞു. ബിജെപി നേതാക്കളായ അരവിന്ദ് മേനോൻ, ടോം വടക്കൻ എന്നിവരും കൂടെയുണ്ടായിരുന്നു. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയെ സന്ദർശിച്ച് പത്മജ കൂടിക്കാഴ്ച നടത്തി.

∙ ‘പിതാവ് കെ. കരുണാകരനെപ്പോലെത്തന്നെ എനിക്കും കോൺഗ്രസിൽ നിരന്തര അവഗണന നേരിട്ടു. തൃശൂരിലെ തോൽവിക്കു ശേഷം കോൺഗ്രസ് ഹൈക്കമാൻഡിനെ ബന്ധപ്പെടാൻ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല.’ – പത്മജ വേണുഗോപാൽ

English Summary:

Padmaja Venugopal likely to contest from Wayanad Lok Sabha constituency in Loksabha Elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com