തീവ്രവാദ സ്വഭാവമുള്ള പോസ്റ്റുകൾ നിരീക്ഷിക്കും; എടിഎസിന് 1.20 കോടി
Mail This Article
തിരുവനന്തപുരം ∙ സമൂഹമാധ്യമങ്ങളിലെ തീവ്രവാദ സ്വഭാവമുള്ള പോസ്റ്റുകൾ കൂടുതലായി നിരീക്ഷിക്കാനും വിശകലനം ചെയ്ത് ഡേറ്റ തയാറാക്കുന്നതിനും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ഒരുങ്ങുന്നു.
ഇസ്രയേൽ നിർമിത സോഫ്റ്റ്‌വെയറുകളാണ് വാങ്ങുക. പോസ്റ്റിന്റെ സ്വഭാവം, പോസ്റ്റിന് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്ന പിന്തുണ, കൂടുതൽ പോസ്റ്റുകൾ ഏതു മേഖലകളിൽനിന്ന്, പോസ്റ്റ് ഇടുന്നവരുടെയും പിന്തുണ നൽകുന്നവരുടെയും പ്രായം, അനൂകൂല–പ്രതികൂല കമന്റുകളുടെ എണ്ണം തുടങ്ങി ഡേറ്റ തയാറാക്കും.
1.20 കോടി രൂപ ചെലവിൽ ഉപകരണങ്ങൾ വാങ്ങാൻ ഡിജിപി നൽകിയ പുതുക്കിയ ശുപാർശ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു.
സംസ്ഥാന ആസൂത്രണ പദ്ധതി (2023–24)യിൽ ഉൾപ്പെടുത്തിയാണ് വാങ്ങുന്നത്. പോസ്റ്റുകൾ വിശകലനം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾക്കു മാത്രമായി 74 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്.