ADVERTISEMENT

കൊച്ചി ∙ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ ഡോ.വി.എ.അരുൺ കുമാറിന് ഐഎച്ച്ആർഡിയുടെ ഡയറക്ടറുടെ ചുമതല നൽകിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി. അരുൺ കുമാറിനെ ഡയറക്ടറാക്കാൻ യോഗ്യതയിൽ സർക്കാർ ഭേദഗതി വരുത്തിയെന്നു ചൂണ്ടിക്കാട്ടി സാങ്കേതിക സർവകലാശാല ഡീൻ ഡോ. വിനു തോമസാണു ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നു ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് ഹർജി ഫയലിൽ സ്വീകരിക്കുന്നതിനു മുൻപ് സർക്കാരിന് ഉൾപ്പെടെ നോട്ടിസിനു നിർദേശിച്ചു.

അധ്യാപന പരിചയമില്ലാത്ത അരുൺ കുമാറിനു സ്ഥാനക്കയറ്റം ലഭിക്കുന്ന രീതിയിലാണു ചട്ടത്തിൽ ഭേദഗതികൾ വരുത്തിയതെന്നും അരുൺ കുമാറിന്റെ യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ഭേദഗതിയായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. ഡയറക്ടർ തസ്തികയ്ക്കു യോഗ്യതയായി അഡീഷനൽ ഡയറക്ടറായി 7 വർഷം ജോലി പരിചയമെന്ന വ്യവസ്ഥ ചട്ടത്തിൽ ഭേദഗതി വരുത്തി ചേർത്തത് അരുൺകുമാറിനെ നിയമിക്കാനാണെന്നാണു പരാതി.

English Summary:

Petition in Kerala High Court against VA Arun kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com