‘വൈദേകം’ വിവാദം: ഇപി കേസിനെങ്കിൽ തെളിവു നൽകാമെന്നു വി.ഡി. സതീശൻ
Mail This Article
×
തിരുവനന്തപുരം ∙ വൈദേകം റിസോർട്ടിന്റെ ഉപദേശകനാണെന്നു എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ തന്നെ സമ്മതിച്ചെന്നും റിസോർട്ട് നടത്തിപ്പിൽ ഉപദേശം നൽകാനുള്ള വൈദഗ്ധ്യം ജയരാജന് എങ്ങനെ ലഭിച്ചെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാജീവ് ചന്ദ്രശേഖറിന്റെ നിരാമയയുമായി ഏർപ്പെട്ട കരാർ അനുസരിച്ച് വൈദേകത്തിന്റെ നടത്തിപ്പു ചുമതല നിരാമയയ്ക്കാണ്. ഇപ്പോൾ സ്ഥാപനത്തിന്റെ പേര് ‘നിരാമയ – വൈദേകം’ റിസോർട്ട് എന്നാണ്.
കരാർ ഒപ്പിട്ടശേഷം നിരാമയയിലെ പ്രധാനികൾക്കൊപ്പം ഇ.പി.ജയരാജന്റെ കുടുംബം നിൽക്കുന്ന ചിത്രമുണ്ട്. രാജീവ് ചന്ദ്രശേഖറോ ജയരാജനോ ഇക്കാര്യം നിഷേധിച്ചിട്ടില്ല. കൂടുതൽ തെളിവു വേണമെങ്കിൽ കേസു കൊടുക്കട്ടെ. രേഖകളെല്ലാം കോടതിയിൽ ഹാജരാക്കാമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.
English Summary:
'Vaidekam' Controversy: VD Satheesan says will give evidence if EP Jayarajan is ready to approach court
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.