ADVERTISEMENT

കൊച്ചി ∙ വ്യാജ ഉരുപ്പടികൾ കാണിച്ചു കോടികൾ തട്ടിയെടുത്ത മോൻസൻ കേസിൽ വീണ്ടും നാടകീയത. മോൻസൻ മാവുങ്കലിന്റെ വ്യാജ പുരാവസ്തുക്കൾ സൂക്ഷിച്ചിരുന്ന വാടക വീടായ ‘മ്യൂസിയം ഹൗസിൽ’ മോഷണം നടന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെ ഹവാല ഇടപാടുകളും പുറത്തുവരുന്നു. ഇതോടെ വാദി പ്രതിയാവുന്ന വഴിക്കാണു കേസ് നീങ്ങുന്നത്. ഈ നീക്കം മുന്നിൽ കണ്ട്, കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് പരാതിക്കാരും കൈക്കൂലി ആരോപണവുമായി വിജിലൻസിനു പരാതി നൽകി. 

വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പരാതിക്കാർ മോൻസൻ മാവുങ്കലിനു നൽകിയതായി പറയുന്ന 10 കോടി രൂപയിൽ 7.90 കോടിയും ഹവാലയാണെന്നാണു ക്രൈംബ്രാഞ്ചിന്റെ പുതിയ കണ്ടെത്തൽ. അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചതോടെ വീടു പൂട്ടി പൊലീസ് കാവൽ പിൻവലിച്ചു. ഈ അവസരം മുതലാക്കി മോഷ്ടാക്കൾ വീട്ടിൽ കടന്നു സാമാന്യം വിലപിടിപ്പുള്ള ലോഹ ഉരുപ്പടികളാണു കടത്തിയത്. കള്ളത്താക്കോൽ ഉപയോഗിച്ചാണു വീടു തുറന്നത്. മോൻസന്റെ മകനാണു പരാതി നൽകിയത്.   

എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ മോൻസന്റെ ബന്ധുക്കളുമായി പരാതിക്കാരിൽ ചിലർ കഴിഞ്ഞ ഫെബ്രുവരി 19നു രഹസ്യ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിക്കാർ തിരിഞ്ഞതെന്നാണു ക്രൈംബ്രാഞ്ചിന്റെ നിഗമനം.

English Summary:

Theft at Monson Mavunkal 'Museum House'; Hawala transactions out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com