ADVERTISEMENT

കൊച്ചി ∙ കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം.കെ.ജയരാജിനെ പുറത്താക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വി.സി ഡോ. എം.വി.നാരായണനെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു.

ചീഫ് സെക്രട്ടറിയെന്ന നിലയ്ക്ക് കാലിക്കറ്റിന്റെ സേർച് കമ്മിറ്റിയിൽ ഉൾപ്പെട്ട ടോം ജോസിന് ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധമുണ്ടെന്ന വിസിയുടെ വാദം പരിഗണനാർഹമാണെന്ന് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. 

അതിനിടെ, കാലടി വി.സിയുടെ ചുമതല കാലിക്കറ്റ് സർവകലാശാലാ സംസ്കൃത വിഭാഗം പ്രഫസറും ഓറിയന്റൽ സ്റ്റഡീസ് ഡീനുമായ ഡോ. കെ.കെ.ഗീതാകുമാരിക്കു നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി. 

English Summary:

Calicut University Vice Chancellor can proceed; Kaladi Vice Chancellor appeal rejected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com