ADVERTISEMENT

ആലപ്പുഴ∙ കൃഷി വകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ച് യഥാസമയം നിർവീര്യമാക്കി നീക്കം ചെയ്യാതെ വർഷങ്ങളായി കെട്ടിക്കിടക്കുന്നത് 300 ടൺ കീടനാശിനി. കോടികൾ വിലമതിക്കുന്ന കീടനാശിനികൾ നശിപ്പിക്കുന്നതിനായി ഒടുവിൽ ബെംഗളൂരു ആസ്ഥാനമായ കമ്പനിക്ക് 20.23 ലക്ഷം രൂപയ്ക്കു കരാർ നൽകി. തിരുവനന്തപുരം പാറോട്ടുകോണത്തെ കീടനാശിനി ഗുണപരിശോധനാ ലാബിലാണ് കീടനാശിനി  കെട്ടിക്കിടക്കുന്നത്. അപകടകരമായ ഇത്രയും കീടനാശിനി ഏറെക്കാലം സൂക്ഷിച്ചത് അനാസ്ഥയാണെന്നാണ് ആരോപണം. എത്ര കാലമായി സൂക്ഷിച്ച കീടനാശിനിയാണിത് എന്നോ എത്ര രൂപ വിലമതിക്കുമെന്നോ കൃത്യമായ കണക്കില്ല.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഗുണനിലവാര പരിശോധനയ്ക്കു ശേഖരിച്ച കീടനാശിനിയാണു കൃഷി വകുപ്പ് പണം മുടക്കി നശിപ്പിക്കുന്നത്. വിപണിയിൽ ലഭ്യമായ കീടനാശിനികളിൽ മൂന്നു കുപ്പികളാണു വില നൽകി പരിശോധനയ്ക്കു ശേഖരിക്കുക. ഒന്ന് കീടനാശിനി ശേഖരിക്കുന്ന അതേ വിൽപനശാലയിലും രണ്ടാമത്തേതു കൃഷി വകുപ്പ് ഓഫിസിലും സൂക്ഷിക്കും. 

മൂന്നാമത്തേതാണു ലാബിൽ പരിശോധനയ്ക്ക് എടുക്കുന്നത്. ഏതാനും തുള്ളി കീടനാശിനി മാത്രമേ പരിശോധനയ്ക്ക് ആവശ്യമുള്ളൂ. ഇത് എടുത്ത ശേഷം ബാക്കി വന്ന കീടനാശിനിക്കുപ്പികളാണ് കുന്നുകൂട്ടിയിട്ടിരിക്കുന്നത്. 25 മില്ലി ലീറ്റർ മുതൽ ഒരു ലീറ്റർ വരെയുള്ള കുപ്പികളിലാണു കീടനാശിനികളുള്ളത്. 100 മില്ലിലീറ്ററിന് 50 രൂപ മുതൽ 500 രൂപയിലധികം വരെ വില വരുന്ന കീടനാശിനികൾ ഇക്കൂട്ടത്തിലുണ്ട്.

English Summary:

Tons of pesticides stored for years without being destroyed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com