ബോണ്ട് വഴി 620 കോടി സമാഹരിക്കാൻ കിഫ്ബി
Mail This Article
×
തിരുവനന്തപുരം ∙ 9.10% പലിശയ്ക്ക് ബോണ്ടിറക്കി 620 കോടി രൂപ സമാഹരിക്കാൻ കിഫ്ബി. 2 ബാങ്കുകളാണ് ബോണ്ടുകൾ വാങ്ങി കിഫ്ബിക്കു പണം നൽകുന്നത്. 10 വർഷം കൊണ്ടാണു തിരിച്ചടയ്ക്കേണ്ടത്. നിലവിലെ വായ്പകൾ തിരിച്ചടയ്ക്കുന്നതിനും പദ്ധതികൾ നടപ്പാക്കുന്നതിനും സ്ഥലം ഏറ്റെടുക്കുന്നതിനുമൊക്കെയാണ് കിഫ്ബിയുടെ ധനസമാഹരണം. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി മസാല ബോണ്ടിലൂടെ സമാഹരിച്ച 2,150 കോടി രൂപ ഇൗ മാസമാണ് കിഫ്ബി തിരിച്ചടയ്ക്കേണ്ടത്. ഇതിനു പുറമേ കരാറുകാർക്കായി 100 കോടിയോളം രൂപ നൽകാനുമുണ്ട്.
English Summary:
KIIFB to raise crores through bonds
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.