ADVERTISEMENT

തിരുവനന്തപുരം ∙ കോൺഗ്രസ് ദുർബലമായ ബൂത്തുകളുടെ ചുമതല പാർട്ടിയുടെ പോഷക സംഘടനകൾ ഏറ്റെടുക്കും. യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി, മഹിളാ കോൺഗ്രസ്, കെഎസ്‌യു എന്നീ സംഘടനകളോട് ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് 15 വീതം ബൂത്തുകൾ ഏറ്റെടുത്തു പ്രവർത്തിക്കാൻ പാർട്ടി നിർദേശം നൽകി. കോൺഗ്രസിന്റെ ശക്തിയും സ്വാധീനവും അനുസരിച്ചു ബൂത്തുകളെ എ,ബി,സി എന്നിങ്ങനെ തിരിക്കും. സി വിഭാഗം ബൂത്തുകളാണു പോഷക സംഘടനകൾ ഏറ്റെടുക്കുന്നത്. ഇവിടെ സ്ക്വാഡ് പ്രവർത്തനത്തിനു പ്രത്യേക ടീം രൂപീകരിക്കും. 

പോഷകസംഘടനകളുടെ പ്രചാരണം  ഇങ്ങനെ 

∙ കെഎസ്‍യു: ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചുള്ള ബസ് ക്യാംെപയ്ൻ, സൈക്കിൾ റാലി, സ്ഥാനാർഥി–വിദ്യാർഥി സംവാദം, സർവകലാശാലകളിൽ ഉപവാസ സമരം എന്നിവ സംഘടിപ്പിക്കും. പട്ടികജാതി വിദ്യാർഥികൾക്കുള്ള ഗ്രാന്റ് മുടങ്ങിയതിനെതിരെ, പട്ടികജാതി വകുപ്പു മന്ത്രി മത്സരിക്കുന്ന ആലത്തൂരിൽ പ്രചാരണ പരിപാടി ആസൂത്രണം ചെയ്യുന്നു.

∙ യൂത്ത് കോൺഗ്രസ്: യുവാക്കളെ കോൺഗ്രസ് പ്രചാരണവുമായി അടുപ്പിക്കാൻ ജില്ലകളിൽ യൂത്ത് ഫെസ്റ്റിവലുകൾ.ലോക്സഭാ മണ്ഡലം തലത്തിൽ, ഓരോ ബൂത്തിലെയും ഒരു കന്നി വോട്ടറെ വീതം പങ്കെടുപ്പിച്ച് യൂത്ത് കോൺക്ലേവും ഒരുക്കും. 

∙ സർവീസ് സംഘടനകൾ: ജീവനക്കാരുടെ വിഷയങ്ങൾ ഉന്നയിച്ചു സമരപരിപാടികൾ. ഏപ്രിൽ ഒന്നിനു ‍ഡിഎ സംരക്ഷണ ശൃംഖലയും എട്ടിനു സെക്രട്ടേറിയറ്റ് ഉപവാസവുമുണ്ട്. 

∙ ഐഎൻടിയുസി: ജില്ലാ തലം മുതൽ പഞ്ചായത്ത് തലം വരെ ‘വർക്കേഴ്സ് മീറ്റ്’ സംഘടിപ്പിക്കും. 

∙ മഹിളാ കോൺഗ്രസ്: വനിതാ സ്ക്വാഡുകളെ രംഗത്തിറക്കും. വനിതാ സംഘടനകളുമായി ചേർന്നുള്ള  പരിപാടികൾ 

പ്രചാരണവിഭാഗം അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും നേതൃത്വത്തിൽ വിളിച്ചുചേർത്ത പോഷക സംഘടനകളുടെ യോഗത്തിലാണു ചുമതലകൾ വിഭജിച്ചത്.

English Summary:

Congress loksabha elections 2024 campaign in newstyle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com