ADVERTISEMENT

തിരുവനന്തപുരം∙ നൃത്ത അധ്യാപിക സത്യഭാമ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ സത്യഭാമയ്ക്ക് എതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ് റജിസ്റ്റർ ചെയ്തു. പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമം പ്രകാരം കന്റോൺമെന്റ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. കേസിൽ സത്യഭാമയെ ഒന്നും യൂട്യൂബ് ചാനലിന്റെ ചീഫ് എഡിറ്റർ സുമേഷിനെ രണ്ടും ചാനലിനെ മൂന്നും പ്രതികളാക്കിയാണ് കേസെടുത്തത്. 

ചാലക്കുടി ഡിവൈഎസ്പിക്ക് രാമകൃഷ്ണൻ നൽകിയ പരാതി പിന്നീട് കന്റോ‍മെന്റ് പൊലീസിനു കൈമാറുകയായിരുന്നു. 19നു സംപ്രേക്ഷ​ണം ചെയ്ത അഭിമുഖത്തിലായിരുന്നു വിവാദ പരാമർശങ്ങൾ. എഫ്ഐആറിൽ പറയുന്നത്: പരാതിക്കാരനെ കുറിച്ചാണ് പറയുന്നതെന്നു പൊതുജനത്തിനു മനസ്സിലാകുന്ന വിധത്തിൽ ‘ചാലക്കുടിക്കാരൻ നൃത്താധ്യാപകൻ എന്നും ഇയാളെ കണ്ടു കഴിഞ്ഞാൽ കാക്കയുടെ നിറമാണ്, പെറ്റ തള്ള സഹിക്കില്ല’ എന്നും അവഹേളിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തി ജാതീയമായി അവഹേളിച്ചു.

English Summary:

Case against Satyabhama in RLV Ramakrishnan complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com