ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ നിർദേശിച്ച നികുതി, ഫീസ് വർധനകളും ഇളവുകളും നാളെ പ്രാബല്യത്തിലാകും.

∙ സ്വയം വൈദ്യുതി ഉൽ‌പാദിപ്പിക്കുന്നവർക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയിൽനിന്നു 15 പൈസയായി ഉയരും.

∙ ചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും.

∙ ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനുള്ള ചെലവുകൂടും.

∙ റബറിന്റെ താങ്ങുവില 170 രൂപയിൽനിന്നു 180 രൂപയാകും.

∙ സർക്കാർ ജീവനക്കാർക്ക് ഡിഎയിലും പെൻഷൻകാർക്ക് ഡിആറിലും 2% ഡിഎ വർധന.  

∙ പാട്ടക്കരാറിന് ന്യായവിലയനുസരിച്ച് സ്റ്റാംപ് ഡ്യൂട്ടി.

∙ ടൂറിസ്റ്റ് ബസ് നികുതി കുറയും.

∙ ദേശീയപാതയിൽ വാളയാർ പാമ്പാംപള്ളത്തും കുതിരാൻ തുരങ്കത്തിനു സമീപം പന്നിയങ്കരയിലും ഇന്ന് അർധരാത്രി മുതൽ ടോൾ നിരക്ക് കൂടും.  

അതതുമാസം കിട്ടുമോ ക്ഷേമ പെൻഷൻ ?

ഏപ്രിൽ മുതലുള്ള ക്ഷേമ പെൻഷൻ അതതു മാസം നൽകുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, 2023 ഒക്ടോബർ മുതൽ ഇതുവരെ 6 മാസത്തെ പെൻഷൻ കുടിശികയാണ്. 2 മാസത്തെ പെൻഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ നൽകും. ബാക്കി എപ്പോൾ എന്ന് വ്യക്തമാക്കിയിട്ടില്ല.

English Summary:

Fees for cases, cost of land mortgages will increase from tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com