ADVERTISEMENT

കൽപറ്റ ∙ ജെ.എസ്. സിദ്ധാർഥൻ കേസിൽ പിതാവ് ടി. ജയപ്രകാശ് സിബിഐയ്ക്കു വിശദമായ മൊഴി നൽകി. വൈത്തിരിയിലെ ക്യാംപ് ഓഫിസിൽ ഇന്നലെ രാവിലെ പത്തരയോടെയാണു സിദ്ധാർഥന്റെ അമ്മാവൻ എം.ഷിബുവിനൊപ്പം ജയപ്രകാശ് എത്തിയത്. തെളിവുകൾ സിബിഐയ്ക്കു കൈമാറിയെന്നും ബാഹ്യസമ്മർദം കൊണ്ടാണു പൊലീസ് കൂടുതൽ പ്രതികളെ കേസിൽ ഉൾപ്പെടുത്താതിരുന്നതെന്നും ജയപ്രകാശ് പറ‍ഞ്ഞു. മകന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും സിബിഐ സംഘത്തെ അറിയിച്ചു. ചില പേരുകളും പറഞ്ഞിട്ടുണ്ട്. സിദ്ധാർഥന്റെ മരണം കൊലപാതകമാണെന്ന സംശയവും അദ്ദേഹം ആവർത്തിച്ചു. 

മൊഴിയെടുപ്പ് 5 മണിക്കൂർ നീണ്ടു. പ്രതി ചേർക്കണമെന്ന് സിദ്ധാർഥന്റെ കുടുംബം ആവശ്യപ്പെട്ട അക്ഷയ് എന്ന വിദ്യാർഥിയെ ഉൾപ്പെടെ സിബിഐ ഇന്നലെ ക്യാംപ് ഓഫിസിൽ വിളിച്ചുവരുത്തിയിരുന്നു. വരും ദിവസങ്ങളിൽ കോളജ് മുൻ ഡീൻ, ഹോസ്റ്റലിലെ മുൻ അസി. വാർഡൻ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. ആന്റി റാഗിങ് കമ്മിറ്റിയുടെ കഴിഞ്ഞ ഒരുവർഷത്തെ റിപ്പോർട്ടുകൾ, മിനിറ്റ്സ്, ഹോസ്റ്റൽ അന്തേവാസികളുടെയും അധികൃതരുടെയും വിവരങ്ങൾ, കഴിഞ്ഞവർഷത്തെ വിദ്യാർഥി യൂണിയൻ പ്രവർത്തനങ്ങൾ, വിദ്യാർഥി യൂണിയന്റെ പേര്, സിസിടിവി, വിദ്യാർഥികളുടെ മൊഴിപ്പകർപ്പ്, ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട് എന്നിവയെല്ലാം സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. 

English Summary:

Siddharthan's father gave statement to CBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com