ADVERTISEMENT

കോഴിക്കോട് ∙ വ്രതമാസരാവുകൾക്കു വിട നൽകി മാനത്തു ശവ്വാലമ്പിളി തെളിഞ്ഞു. പള്ളിമിനാരങ്ങളിൽനിന്നു തക്ബീർ ധ്വനികൾ ഉയർന്നു. റമസാനു സമാപനം കുറിച്ചു ശവ്വാൽ മാസപ്പിറവി പൊന്നാനിയിൽ ദൃശ്യമായതോടെ, ഇന്ന് ഈദുൽ ഫിത്‌ർ ആയിരിക്കുമെന്നു വിവിധ ഖാസിമാരും മതനേതാക്കളും അറിയിച്ചു.

യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലും ഇന്നാണു പെരുന്നാൾ. വ്രതത്തിന്റെ അനുബന്ധമായ ദാനധർമങ്ങളാൽ നാടു സജീവമാകുമ്പോൾ, പെരുന്നാൾ നമസ്കാരത്തിനായി പള്ളികൾക്കു പുറമേ വിവിധ കേന്ദ്രങ്ങളിലെ ഈദ്ഗാഹ് മൈതാനങ്ങളും ഒരുങ്ങി.

പെരുന്നാൾ വർണങ്ങൾ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആത്മചൈതന്യത്തിന്റെ നിറവിൽ വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ആഘോഷിക്കും. പെരുന്നാൾ നമസ്കാരവും ഭവന സന്ദർശനങ്ങളുമായി ആഹ്ലാദത്തിന്റെ ദിനം. പെൺകുട്ടികളുടെയും സ്ത്രീകളുടെയും കൈകളിൽ മൈലാഞ്ചി വിസ്മയങ്ങൾ വിരിയും. പെരുന്നാളിനോടനുബന്ധിച്ചു തൊടുപുഴയിൽ കൈകളിൽ മൈലാഞ്ചിയിടുന്ന കുട്ടികൾ. ചിത്രം: റെജു അർനോൾഡ് / മനോരമ

English Summary:

Eid-ul-Fitr today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com